15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 3, 2024
June 18, 2024
June 12, 2024
April 10, 2023
January 19, 2023
January 19, 2023
October 9, 2022
January 14, 2022
November 29, 2021
November 9, 2021

വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
April 10, 2023 1:17 pm

കോട്ടയത്ത് വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ (കുഞ്ഞുമാണി) അറസ്റ്റില്‍. ശനിയാഴ്ച കുഞ്ഞുമാണി ഓടിച്ച വാഹനം ഇടിച്ച് മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), ജിന്‍സ് ജോണ്‍ (30) എന്നിവര്‍ മരിച്ചിരുന്നു. മണിമല ബിഎസ്‌എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും.

ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്കൂട്ടര്‍ ഇന്നോവയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കുഞ്ഞുമാണിയെ വിട്ടയച്ചു.

Eng­lish Sum­ma­ry: Broth­ers killed in car acci­dent: Jose K Mani’s son KM Mani arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.