June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ശ്രദ്ധിക്കുക; പന്നികളിൽ ബ്രൂസല്ല ബാക്ടീരിയ: രോഗം മനുഷ്യരിലേക്ക് പകരുവാൻ സാധ്യത

By Janayugom Webdesk
February 13, 2020

മൃഗസംരക്ഷണ വകുപ്പിന്റെ തൊടുപുഴ കോലാനി പൗൾട്രി ഫാമിലെ പന്നികളിൽ ബ്രൂസല്ല ബാക്ടീരിയയെ കണ്ടെത്തി. രോഗം മനുഷ്യരിലേക്ക് പകരുവാൻ സാധ്യതയുള്ളതിനാൽ രോഗം കണ്ടെത്തിയ 20 പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നു കുഴിച്ചുമൂടി. നാട്ടുകാർക്ക് ആശങ്കവേണ്ടെന്നും മുൻകരുതൽ സ്വീകരിച്ചതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ്കോലാനിയിലെ ഫാമിൽ പന്നികളുടെ രക്തസാമ്പിളിൽ നടത്തിയ പരിശോധനയിലാണ് ബ്രൂസല്ലുടെ സാനിധ്യം കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽരോഗ ബാധയുണ്ടാകാൻ സാധ്യത കണ്ടെത്തിയ പന്നികളെ ഫാമിൽ വെച്ച് തന്നെ നശിപ്പിച്ചു. രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടികളെടുത്തത്. പതിനൊന്ന് വലിയ പന്നികളെയും 9 കുഞ്ഞുങ്ങളെയും കുഴിച്ചുമൂടുകയും, ഫാമിലേക്കു പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. ആശങ്ക വേണ്ടെന്നും, നാട്ടുകാർക്കും ഫാമിലെ ജീവനക്കാർക്കും ബോധവൽക്കരണം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഫാമിലെ ജീവനക്കാർക്കുംഡോക്ടർമാർക്കും ആരോഗ്യ പരിശോധന കർശനമാക്കി. വരുന്ന 6 മാസം ഫാമിന്റെ പ്രവർത്തനം പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

Eng­lish sum­ma­ry: Bru­cel­la bac­te­ria found in pork

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.