ആംബുലന്‍സ് പീഡനം; പ്രതിയെ പിടികൂടിയ എസ് ഐ ബിഎസ് ശ്രീജിത്തിന് അവാര്‍ഡ്

Web Desk
Posted on September 20, 2020, 3:40 pm

കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആംബുലൻസ് ഡ്രൈവറെ പിടികൂടിയ അടൂർ എസ്ഐബിഎസ് ശ്രീജിത്തിന് അവാർഡ്. ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി അംഗീകാരമാണ് ലഭിച്ചത്. നേരത്തെ പന്തളം എസ് ഐ ആർ ശ്രീകുമാറിന് ഇതേ കേസിൽ യഥാസമയം പ്രതിയെപ്പറ്റിയുള്ള വിവരം ശ്രീജിത്തിനെ അറിയിച്ചതിന് അവാർഡ് ലഭിച്ചിരുന്നു.

വിവരം അറിഞ്ഞയുടൻ പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നതിനുമുമ്പ് പ്രതിയെ ശ്രീജിത്ത് പിടിക്കുകയും ചെയ്തു. മുപ്പത് ദിവസത്തെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആംബുലൻസ് ഡ്രൈവർ. ഈ സമയത്താണ് അറസ്റ്റ് നടന്നത്. കോവിഡ് കാലഘട്ടത്തിൽ ശ്രദ്ധേയമായ പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ചെവച്ച വ്യക്തികൂടിയാണ് എസ്. ഐ. ശ്രീജിത്ത്. ശാസ്താംകോട്ട സ്വദേശിയാണ്.

you may also like this video