Web Desk

ബെംഗ്ലൂരൂ

July 26, 2021, 12:13 pm

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

Janayugom Online

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉടന്‍ ഗവര്‍ണറെ കാണും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക നടക്കുന്ന ചടങ്ങിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഇനി ആരാകും കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

രാജി പ്രഖ്യാപനം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. പാർട്ടിക്കുള്ളിലുള്ള അധികാരവടംവലികൾക്കും പരസ്യപ്രതിഷേധങ്ങൾക്കുമൊടുവിൽ ഇത് നാലാം തവണയാണ് അധികാരകാലാവധി പൂർത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാൻ സൗധയുടെ പടിയിറങ്ങുന്നത്.

You may also like this video: