അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍

Web Desk

ചണ്ഡിഗഢ്

Posted on August 02, 2020, 9:18 pm

പഞ്ചാബില്‍ ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് റാക്കറ്റിലെ കണ്ണികളായിരുന്നു ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തയിലെ താന്‍ തരണ്‍ ജില്ലയിലെ നിയോഗിച്ച ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിക്കാണ് ഇവരെ പിടികൂടിയത്. ചൈനീസ് നിര്‍മിത എ.30 പിസ്റ്റളുകള്‍, അഞ്ച് തിരകള്‍, 24.50 ലക്ഷം രൂപ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കോണ്‍സ്റ്റബില്‍ രാജേന്ദ്ര പ്രസാദ്, സുര്‍മേല്‍ സിങ് ‚ഗുര്‍ജന്ദ് സിങ് എന്നിവരാണ് അറസ്റ്റിലായത്.

കള്ളക്കടത്ത് റാക്കറ്റുമായി അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബിഎസ്എഫ് കോൺസ്റ്റബിളാണ് രാജേന്ദ്ര പ്രസാദതെന്ന് പൊലീസ് വ്യക്തമാക്കി.സംഘത്തന്റെ പക്കല്‍ നിന്ന് 25 ഗ്രാമോളം മയക്കുമരുന്നും കണ്ടെത്തി. അതിര്‍ത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്ന് ചോദ്യം ചെയ്യെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ENGLISH SUMMARY:BSF con­sta­ble and three oth­ers arrest­ed for smug­gling
You may also like this video