29 March 2024, Friday

Related news

October 27, 2023
June 26, 2023
March 10, 2023
February 4, 2023
November 9, 2022
July 23, 2022
June 7, 2022
March 7, 2022
March 7, 2022
March 6, 2022

ബിഎസ്എഫിന്റെ അധികാരപരിധി ഉയര്‍ത്തല്‍ നിലപാടില്‍ മാറ്റമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2021 10:59 am

ബിഎസ്എഫിന്റെ അധികാരപരിധി ഉയര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രസര്‍ക്കാര്‍. ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനത്തെ മാനിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഭീകരവാദ ഭീഷണി നേരിടുന്ന ഇടങ്ങളിലാണ് ബിഎസ്എഫിന്റെ
അധികാരപരിധി വര്‍ധിപ്പിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണവും സുരക്ഷയും നല്‍കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. പശ്ചിമ ബംഗാള്‍ പഞ്ചാബ്, ആസാം സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് അധികാരപരിധി 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. മണിപ്പൂര്‍ മിസോറാം ത്രിപുര നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ബിഎസ്എഫ് അധികാരപരിധി 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. 

രാജസ്ഥാനിലെ ബിഎസ്എഫ് അധികാരപരിധി 50 കിലോമീറ്ററായി തുടരും. ഗുജറാത്തിലെ ബിഎസ്എഫ് അധികാരപരിധി എണ്‍പതില്‍ നിന്ന് 50 ആക്കി ചുരുക്കി. വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ അമേരിന്ദര്‍ സിംഗ് രംഗത്തെത്തി. രാജ്യസുരക്ഷാ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് അമരീന്ദര്‍ സിംഗ് പറഞ്ഞു. ബിഎസ്എഫ് അധികാരപരിധി വര്‍ധിപ്പിക്കുന്നത് ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയാന്‍ ഗുണം ചെയ്യും, പഞ്ചാബില്‍ വിധ്വംസക ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ തീരുമാനം ഉചിതമാണെന്ന് ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് വ്യക്തമാക്കി. നിലപാട് പിന്‍വലിച്ച് കോണ്‍ഗ്രസ്സും പഞ്ചാബ് സര്‍ക്കാരും തെറ്റ് തിരുത്തണമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; Bsf jurisdiction
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.