Janayugom Online
Pathankot: Border Security Force (BSF) soldiers patrol the border fence at Bamial border in Pathankot on Monday. The security has been beefed up in the wake of the recent attacks. PTI Photo (PTI1_4_2016_000243B)

അതിര്‍ത്തിയില്‍നിന്നും ബിഎസ്എഫ് കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും പിടികൂടി

Web Desk
Posted on November 30, 2017, 12:48 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍നിന്നായി ബിഎസ്എഫ് കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും പിടികൂടി. ഒരു വര്‍ഷത്തിനിടെ സൈന്യം നടത്തിയ വിവിധ പരിശോധനകളില്‍നിന്നായി 49.44 കോടിയുടെ വ്യാജനോട്ടുകളും 10,000 കിലോ മയക്കുമരുന്നുമാണ് പിടികൂടിയത്. 1.20 ലക്ഷം മൃഗങ്ങളുടെ തലകളും സൈന്യം അതിര്‍ത്തിയില്‍നിന്നു പിടിച്ചെടുത്തു. 2016 ഡിസംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

9,807 കിലോ മയക്കുമരുന്നാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നു മാത്രം സൈന്യം പിടികൂടിയത്. അതിര്‍ത്തികളില്‍നിന്നു നിരവധി സ്‌ഫോടക വസ്തുകളും ആയുധങ്ങളും പിടിച്ചെടുത്തതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ അറിയിച്ചു.