Web Desk

കൊല്‍ക്കത്ത

July 30, 2021, 6:39 pm

സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു; ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Janayugom Online

പശ്ചിമ ബംഗാളില്‍ സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ജൂലൈ 27നാണ് സംഭവം. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെയാണ് യുവതിയേയും കൂടെയുള്ള സ്ത്രീയേയും അറസ്റ്റ് ചെയ്യുന്നത്. ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് സ്വദേശിയാണ് യുവതി. തുടർന്ന് ചോദ്യം ചെയ്യലിനായി ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇരുവരെയും അർധസൈനിക വിഭാഗത്തിലെ ഖരേർ മഠം ക്യാമ്പിലേക്ക് കൊണ്ടുപോയി. 

പിന്നീട് ചോദ്യം ചെയ്യലിനെന്ന പേരില്‍ യുവതിയെ മറ്റൊരിടത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഗൈഗട്ട പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. 

ENGLISH SUMMARY:BSF sub-inspec­tor arrest­ed for molest­ing girl
You may also like this video