ശമ്പളം ലഭിച്ചില്ല: മനംനൊന്ത് ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ഓഫീസിൽ തൂങ്ങി മരിച്ചു

Web Desk
Posted on November 07, 2019, 12:48 pm

നിലമ്പൂര്‍: ശമ്പളമില്ലാത്തതിൽ മനംനൊന്ത് ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. കാരാർ ജീവനക്കാരനായ കാരാട് തൃക്കേക്കുത്ത് രാമകൃഷ്ണനാണ് (52) നിലമ്പൂര്‍ ബിഎസ്‌എന്‍എല്‍ ഓഫീസിൽ തൂങ്ങി മരിച്ചത്.

കഴിഞ്ഞ പത്തു മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിരുന്നില്ല. രാവിലെ മറ്റുജീവനക്കാര്‍ വരുന്നതിന് മുമ്പ് ഓഫീസിലെത്തിയ രാമകൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു. നിര്‍മ്മലയാണ് ഭാര്യ. മക്കൾ: വൈഷ്ണവ്, വിസ്മയ