ഇത്തവണയും നാട്ടുകാര്‍ക്ക് തുണ ബിഎസ്എന്‍എല്‍ തന്നെ: ഇനിയും ഒപ്പം തന്നെയുണ്ടാവുമെന്ന് ജീവനക്കാര്‍

കൊച്ചി :പുതിയ ഓഫാറുകളുമായി സ്വകര്യകമ്പനികള് രംഗത്ത് വരുമ്പോഴും ഇത്തവണത്തെ പ്രളയത്തിലും കൈമെയ് മറന്ന് നാട്ടുകാര്‍ക്കൊപ്പം നിന്ന് ബി എസ് എന്‍ എല്‍ മാതൃകയായി . ആഗസ്റ്റ് 8നു തുടങ്ങിയ പേമാരിയും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും വയനാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളെ സാരമായി ബാധിച്ചപ്പോള്ബി എസ് എന്‍ എല്‍ ഒഴികെയുള്ള മിക്ക ഓപ്പറേറ്റര്‍മാരുടെയും നെറ്റ്വര്‍ക്ക് പല സ്ഥലങ്ങളിലും കിട്ടാതെയായി.
ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്ന വേളയില്‍ ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍ നിന്നും കാശ് മുടക്കിയാണ് മിക്ക സ്ഥലത്തും ഡീസല്‍ നിറച്ചു സര്‍വീസ് നിലനിര്‍ത്തിയത്. കഴിഞ്ഞ പ്രളയത്തിന് ഡീസല്‍ വാങ്ങിയ പണം കിട്ടാത്ത സാഹചര്യത്തിലാണ്ഇ തവണയുംനാട്ടുകാര്ക്കൊപ്പം നില്ക്കാന് ജീവനക്കാര്‍ തീരുമാനിച്ചത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും മിക്ക സ്ഥലങ്ങളും എത്തിപ്പെടാന്‍ സാധ്യമാകാതെ ഇരുന്നപ്പോള്‍ അവിടേക്ക് പോകാന്‍ ധൈര്യം കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടങ്ങളും സഹായത്തിനെത്തി.
ഇന്ത്യയിലെ ഇത് വരെ എല്ലാ പ്രകൃതി ദുരന്തങ്ങളിലും സംഭവിച്ചപോലെ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ബന്ധം നിശ്ചലമായപ്പോള്ബി എസ് എന്‍ എല്‍ ജനങ്ങളുടെ സഹായത്തിനെത്തി. പ്രളയം നാശം വിതച്ച സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി അടുത്ത ഒരാഴ്ചത്തേക്ക് അവിടങ്ങളില്ബി എസ് എന്‍ എല്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിധികളില്ലാത്ത കോളും ഡാറ്റയും നല്കാന്ബി എസ് എന്‍ എല്‍ തീരുമാനാമെടുത്തു .ഇതിന് പുറമേ ബി എസ് എന്‍ എല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ക്കാരെ കണ്ടെത്തുന്നതിനു 1948 എന്ന സേവനം തുടങ്ങിയിട്ടുണ്ട്.
കേരളബി എസ് എന്‍ എല്‍ ഫോണില്‍ നിന്ന് നേരിട്ടും മറ്റു ഫോണില്‍ നിന്ന് 9400021948 എന്ന നമ്പറിലും വിളിച്ചു കണ്ടെത്തേണ്ട ആളുടെബി എസ് എന്‍ എല്‍ നമ്പര്‍ ഷെയര്‍ ചെയ്താല്‍ അവരുടെ ടവര്‍ ലൊക്കേഷന്‍ തിരികെ മെസ്സേജ് ആയി ലഭിക്കുന്ന സംവിധാനമാണ് വന്നത്. പ്രളയം നാശം വിതച്ച സ്ഥലങ്ങളില്‍ ത്വരിത വേഗതയില്‍ കമ്മ്യൂണിക്കേഷന്‍ ശൃംഖല പുനസ്ഥാപിച്ചബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് നാട്ടുകാര്‍ നല്കി വരുന്നത്. റെയില്‍വേ സംവിധാനം പുനസ്ഥാപിക്കാന്ബി എസ് എന്‍ എല്‍ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ഏടങ എഇഠ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ലെങ്കിലും ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികളും നെറ്റ്വര്‍ക്ക് പുനസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്കി വരുന്നു. തുടര്‍ന്നുള്ള രക്ഷാ പ്രവര്ത്തനങ്ങള്ക്കുംബി എസ് എന്‍ എല്‍ പിന്തുണ ഉണ്ടാകുമെന്ന്ബി എസ് എന്‍ എല്‍ ഓഫീസിര്മാരുടെയും തൊഴിലാളികളുടെയും സംഘടനകള്‍ അറിയിച്ചു.
ഒരു അടിയന്തിര ഘട്ടം വന്നപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പല സ്വകാര്യ ഫോണുകളും ഉപയോഗശൂന്യമായത് ജനങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഏകോപിപ്പിക്കുന്നതിനും തടസമില്ലാതെ തുടര്‍ച്ചയായ സേവനങ്ങള്‍ ലഭിക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബി എസ് എന്‍ എല്‍ ന്റെ ഏറ്റവും പുതിയ സര്‍വീസ് ആയ സാറ്റ്ലൈറ്റ് ഫോണ്‍ കണക്ഷന് നല്‍കുന്നതിനെ കുറിച്ചുള്ള ആലോചന അധികൃതരുമായി തുടങ്ങുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ആപത് ഘട്ടത്തില്‍ നില്ക്കുന്ന നാടിനു ലാഭം നോക്കിയല്ല മറിച്ചു ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ബി എസ് എന്‍ എല്‍ എന്നും സര്‍വീസ് നടത്തുന്നതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു .ഡീസല്‍ ചെലവ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിലും പതിന്മടങ്ങായാതിനാല് നഷ്ടം കണക്കാക്കി സ്വകാര്യ സേവനദാതാക്കള്‍ ഒരു വേള പിന്മാറുമ്പോള് പൊതു മേഖല സ്ഥാപനത്തിന്റെ ഉത്തരവാദിത്വം എന്താണെന്ന് സമൂഹത്തിനു കാട്ടി കൊടുക്കുന്ന പ്രവര്ത്തനമാണ്ബി എസ് എന്‍ എല്‍ നടത്തിയത് . ഇക്കാര്യം തിരിച്ചറിഞ്ഞു ജന ങ്ങള് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് .