19 April 2024, Friday

Related news

April 3, 2024
January 30, 2024
January 30, 2024
January 22, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023

എഐവൈഎഫ് ദേശിയ പ്രക്ഷോഭം ; ബിഎസ്എൻഎൽ മാർച്ചും ധർണ്ണയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള താക്കീതായി

Janayugom Webdesk
ആലപ്പുഴ
October 26, 2021 6:24 pm

പൊതു മേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പെട്രോൾ, ഡീസൽ, പാചക വാതക വില കുറയ്ക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക,ഭ ഗത്സിംഗ് എപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കുക, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുക, ഒഴിവുകൾ നികത്തുക, തൊഴിലില്ലായ്‌മ വേതനം 10000 രൂപയായി ഉയർത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു എ ഐ വൈ എഫ് രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ ആലപ്പുഴ ബി എസ് എൻ എൽ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉൽഘാടനം ചെയ്തു.

 

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്‌ ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ടി ജിസ്മോൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ ശോഭ, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻ ദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം കണ്ണൻ നന്ദി പറഞ്ഞു.

ടി വി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. മാർച്ചിന് നേതാക്കളായ ആർ സന്ദീപ്, പി.വി ഗിരീഷ് കുമാർ, വാണി വിശ്വനാഥ്, അനിൽ മുതുകുളം,ഷമീറ ഹാരിസ്, കെ എസ് ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.

 

Eng­lish Sum­ma­ry: BSNL march and dhar­na as warn­ing against cen­tral gov­ern­men­t’s anti-peo­ple policies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.