Web Desk

February 12, 2020, 4:30 pm

ഗംഭീര പ്ലാനുമായി ബിഎസ്എൻഎൽ; 96 രൂപയ്ക്ക് പ്രതിദിനം 10 ജി ബി ഡാറ്റ

Janayugom Online

ടെലികോം രംഗത്തെ മത്സരത്തിൽ പിടിച്ചു നിൽകാൻ പുതു തന്ത്രങ്ങൾ ആവിഷ്കരിച്ച് ബി എസ് എൻ എൽ.ഡാറ്റ പ്ലാനുകളുടെ നിരക്കുകൾ വൻതോതിൽ കുറയ്ക്കാനാണ് ബി എസ് എൻ എല്ലിന്റെ തീരുമാനം. പ്രതിദിനം 10 ജി ബി ഡാറ്റ ഉപയോഗിക്കാൻ 96 രൂപ നൽകിയാൽ മതി. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പിലാക്കും. മറ്റ് കമ്പനിയുടെ ഡാറ്റ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ബി എസ് എൻ എല്ലിന്റെ പ്ലാൻ ആകർഷകമാണ്.

ENGLISH SUMMARY: BSNL new recharge plan