രഹ്ന ഫാത്തിമ ക്വാര്‍ട്ടേഴ്‌സ് ഒഴിയണം, ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും; ബിഎസ്എന്‍എല്‍

Web Desk

കൊച്ചി

Posted on June 30, 2020, 5:08 pm

രഹ്ന ഫാത്തിമ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് നോട്ടീസ് നല്‍കി ബിഎസ്എന്‍എല്‍. രഹ്ന താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ പോക്‌സോ കേസിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് ബിഎസ്എന്‍എലിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും അതിനാല്‍ ഈ നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഒഴിയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

എജിഎം നല്‍കിയ വിവരം അനുസരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി രഹ്നയക്ക് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കിയിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയല്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിയാന്‍ അര്‍ഹയല്ലെന്നും കത്തില്‍ വിവരിച്ചിരിക്കുന്നു. പനമ്പിള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു രഹ്ന ഫാത്തിമ താമസിച്ചിരുന്നത്.

ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന അടിക്കുറിപ്പുമായി സ്വന്തം നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ രഹ്ന യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം പോലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടുത്തി കേസെടുത്തിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെയ്ഡില്‍ രഹ്നയുടെ ലാപ്‌ടോപ്പ്, കുട്ടികള്‍ ചിത്രം വരച്ച ബ്രഷ്, ചായം തുടങ്ങിയവ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

you may also like this video;