മായാവതി കേരളത്തിലേക്ക്

Web Desk

തിരുവനന്തപുരം

Posted on April 11, 2019, 10:04 am

ബിഎസ്പി അധ്യക്ഷയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി വ്യാഴാഴ്ച്ച തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് അവര്‍ തിരുവനന്തപുരത്ത് എത്തുന്നത്.

ഉച്ചയ്ക്ക് ഒരുമണിയോടെ അവര്‍ തിരുവനന്തപുരത്തെത്തും. പൂജപ്പുര മൈതാനത്ത് ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും  പ്രസംഗിക്കും. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.