മുന്‍ ബിഎസ്പി നേതാവിനെ വെടിവെച്ച് കൊന്നു

Web Desk
Posted on July 30, 2019, 11:22 am

ആല്‍വാര്‍: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് ജസ്രാം ഗുജാറിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ജസ്രാമിന്റെ മൃതദേഹത്തില്‍ നിന്ന് 6–7 ബുള്ളറ്റുകള്‍ കണ്ടെടുത്തു. ലാദന്റെ സംഘമാണ് കൊലയ്ക്കുപിന്നിലെന്ന് ജസ്രാമിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം നിരവധി കേസുകളില്‍ പ്രതിയായ ജസ്രാമിന് ശത്രുക്കളുമുണ്ടെന്ന് പൊലീസ് പറയുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

YOU MAY LIKE THIS VIDEO ALSO