Web Desk

ലക്‌നൗ

December 23, 2020, 10:01 am

കള്ള് കുടിച്ചാല്‍ കോവിഡ് വരില്ല ;വിചിത്ര വാദവുമായി ബിഎസ്പി നേതാവ്

Janayugom Online

വലിയ അളവില്‍ മദ്യപിച്ചാൽ കോവിഡ് ‑19ല്‍ നിന്നും രക്ഷപ്പെടാമെന്ന വിചിത്ര വാദവുമായി ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് ഭീം രാജ്ഭര്‍.

മദ്യത്തിന് പ്രതിരോധ ശേഷിയുണ്ടെന്നും അതിന്റെ ഒരു തുള്ളി ഗംഗാ നദിയിലെ വെള്ളത്തേക്കാള്‍ ശുദ്ധമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
‘ആളുകള്‍ വലിയ അളവില്‍ മദ്യപിച്ചാൽ അവര്‍ക്ക് കോവിഡ് ബാധിക്കില്ല. രാജ്ഭര്‍ സമൂഹത്തില്‍ കുട്ടികളെ വളര്‍ത്തുന്നത് കള്ള് കുടിപ്പിച്ചാണ്’-തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ റാസ്രയില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്ഭര്‍.

Eng­lish Sum­ma­ry: Covid will not come if he drinks tod­dy; BSP leader with bizarre argument
You May Also Like This Video