June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 600 കോടി രൂപ ചെലവിൽ സുരക്ഷ

By Janayugom Webdesk
February 2, 2020

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സുരക്ഷ നൽകാനുള്ള സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ് (എസ്.പി.ജി)യുടെ ബജറ്റ് വിഹിതം വർദ്ധിപ്പിച്ചു. 540 കോടി മുതൽ 600 കോടി രൂപ വരെയാണ് എസ്.പി. ജിക്കായി 2020 ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 420 കോടി മുതൽ 540 കോടി വരെയായിരുന്നു. 3000 പേർ അടങ്ങുന്ന സുരക്ഷ സേനയുടെ സംരക്ഷണം ഇപ്പോൾ രാജ്യത്ത് ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മാത്രമാണ്.

2019 ൽ രണ്ടാം മോഡി സർക്കാർ വീണ്ടും എസ്.പി. ജി. നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് പ്രകാരം എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിക്കും അവരുടെ കുടുംബങ്ങൾക്കുമായി ചുരുക്കി. മുൻ പ്രധാനമന്ത്രിമാർക്ക് അവർ പദവി ഒഴിഞ്ഞ ശേഷം അഞ്ച് വർഷമാണ് സുരക്ഷ ലഭിക്കുന്ന കാലാവധി. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, എന്നിവർക്കുള്ള എസ് പി ജി സുരക്ഷ കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം പിൻവലിച്ചിരുന്നു. പുതിയ എസ് പി ജി നിയമവും സെക്യൂരിറ്റി പ്രോട്ടോക്കോളും അനുസരിച്ചാണ് ഗാന്ധി- നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ കേന്ദ്രം പിൻവലിച്ചത്.

Eng­lish sum­ma­ry: Bud­get 2020 SPG pro­tec­tion for pm Modi now has a bud­get of near­ly rs 600 crore
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.