കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരുന്ന ബജറ്റാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വികസന കാഴ്ചപ്പാട് എങ്ങനെയെല്ലാം വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുവാന്‍ ബജറ്റിലൂടെ ധനകാര്യമന്ത്രി ശ്രമിച്ചു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉപരോധം കൊണ്ട് ശ്വാസം മുട്ടിക്കുമ്പോള്‍ അതിന് മുന്നില്‍ തല കുനിക്കാതെ നാടിനെയും ജനങ്ങളെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് പോകുവാന്‍ കൊതിക്കുന്ന ഒരു സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. നിസംശയമായി ബജറ്റ് ജനങ്ങളോടുള്ള പക്ഷപാതിത്വം വിളിച്ചറിയിക്കുന്നു. എല്ലാ മേഖലകളിലും വളര്‍ച്ചയ്ക്കുള്ള വഴികാട്ടിയായി ബജറ്റ് മാറും. കേന്ദ്രത്തിന്റെ എല്ലാ നീക്കത്തെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന്റെ വികസനക്കുതിപ്പിന് ബജറ്റ് ആക്കം പകരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
രാജ്യവും ലോകവും നടുങ്ങിയ വയനാട് ദുരന്തത്തില്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് പോലും ചിന്തിക്കാതെ രാഷ്ട്രീയ വൈരം കൊണ്ട് ഒരു നയാ പൈസപോലും മോഡിസര്‍ക്കാര്‍ ഇത് വരെ നീക്കിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 750 കോടിരൂപ നീക്കിവച്ചുകൊണ്ട് വയനാടിനെ കൈവിടാതെ പുനരുജീവിപ്പിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിക്കുന്നു. കയറും കശുവണ്ടിയും കൈത്തറിയുമടങ്ങുന്ന പരമ്പരാഗത മേഖലയെ വലതുപക്ഷം എന്നും മറന്നിട്ടെയുള്ളു. എല്ലാ ഇല്ലായ്മയ്ക്കിടയിലും അവര്‍ക്കായി തുക മാറ്റിവച്ചു. ദിവസവേതനക്കാര്‍ സര്‍ക്കാര്‍ ശമ്പള ഘടനയില്‍ ഏറ്റവും ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ വേതനത്തില്‍ വര്‍ധനവുവരുത്തിയത് സ്വാഗതാര്‍ഹമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
പാവങ്ങളെയും ദുരിതം പേറുന്നവരെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. വിപണിയിടപെടലിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അധിക വിഹിതം നല്‍കുവാനുള്ള തീരുമാനത്തെ എല്ലാ കേരളീയരും സ്വാഗതം ചെയ്യുകയാണ്. റേഷന്‍കടകളുടെയും മാവേലിസ്റ്റോറുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ സഹായകരമായിത്തീരും. ടൂറിസം മേഖലയിലെ മികച്ച വാഗ്ദാനങ്ങളിലൊന്നാണ് കെ-ഹോംസെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.