Web Desk

ന്യുഡല്‍ഹി

February 01, 2021, 3:58 pm

വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്ന ബജറ്റ്

Janayugom Online

കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍, ഇടനിലക്കാര്‍ക്കും അടിയറവ് വെച്ച കാര്‍ഷിക കരിനിയമം പോലെ ജനദ്രോഹ സാമ്പത്തിക നയങ്ങളുമായുള്ള ഒരു ബജറ്റാണ് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പടെ കൂടുതല്‍ സ്വകാര്യ വത്ക്കരിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഇത് കൂടുതൽ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ്‌ മേഖലയിൽ അടക്കം വിദേശനിക്ഷേപം അടക്കം ബജറ്റിൽ വ്യവസ്ഥ ചെയ്യുന്നു.

കേരളമടക്കം ഉടനെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്‌.
കോവിഡ്‌ പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും കോവിഡ്‌ രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതിയെന്നും ഇത്‌ പ്രതിസന്ധികാലത്തെ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിർമല സീതാരാമിന്റെ മൂന്നാമത്‌ ബജറ്റാണിത്‌

ആഗോള സമ്പദ്‌ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. ആത്‌മനിർഭർ ഭാരത്‌ തുടരുമെന്നും മന്ത്രി. കർഷകസമരത്തെ ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെയാണ്‌ ബജറ്റ് അവതരണം തുടങ്ങിയത്‌.രാജ്യത്തെ ആദ്യ കടലാസ്‌ രഹിത ബജറ്റാണ്‌ അവതരിപ്പിക്കുന്നത്‌.

* സാമ്പത്തിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. 27 ലക്ഷത്തിന്റെ ആത്മനിര്‍ഭാരത് പാക്കേജ് പ്രഖ്യാപിച്ചു
* ലോക്​ഡൗൺ കാലത്തെ സർക്കാർ നടപടികൾ ജനങ്ങളെ തുണച്ചു . ആത്​മനിർഭർ പാക്കേജുകൾക്കായി ജി.ഡി.പിയുടെ 13 ശതമാനം ചിലവഴിച്ചു
* ആരോഗ്യമേഖലക്ക്​ 64,180 കോടിയുടെ പദ്ധതി; കോവിഡ്​ വാക്​സിനായി 35,000 കോടി മാറ്റിവെച്ചു
* രാജ്യത്ത്​ പുതിയ 15 എമർജൻസി ഹെൽത്ത്​ സെന്‍ററുകൾ. കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്‌സിനായി 35000 കോടി രൂപ. 2 വാക്‌സിനുകൾ കൂടി വിപണിയിൽ
* ദേശീയ ആരോഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപെടുത്തും. നഗര‑ഗ്രാമീണ മേഖലകളിലായി 28,000 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കും
* അർബൻ ക്ലീൻ ഇന്ത്യ മിഷനായി 1.41 ലക്ഷം കോടിയുടെ പദ്ധതി; ജലജീവൻ മിഷന്​ 2.87 ലക്ഷം കോടി
* നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്ക്‌ വൻ പദ്ധതികൾ കേരളത്തിനും ബംഗാളിനും പരാമർശം
* കേരളത്തിന്‌ 65000 കോടിയുടെ റോഡുകൾ. 600 കിലോമീറ്റർ കന്യാകുമാരി- മുംബൈ പാത.
* ബംഗാളിന്‌ 25000 കോടി. തമിഴ്​നാട്ടിലെ റോഡ്​ വികസനത്തിന്​ ഒരു ലക്ഷം കോടി
* വൈദ്യുതി വിതരണത്തിന്‌ ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും. വൈദ്യുതി മേഖല സ്വകാര്യവത്‌കരിക്കും
* രാജ്യത്തിന്‍റെ വികസനത്തിനായി പ്രത്യേക സാമ്പത്തിക ഇടനാഴികൾ. ദേശീയപാത വികസനത്തിനായി 55,000 കോടി
* റെയിൽവേക്കായി 1,10,055 കോടി അനുവദിച്ചു. ടൂറിസം കോച്ചുകളിൽ ആധുനികവത്‌കരണം .
* കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 1957 കോടിയുടെ സഹായം. 11.5 കിലോമീറ്റർ ദൂരംകൂട്ടും
* വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിൽ സ്വകാര്യവത്‌കരണം .
* വായു മലിനീകരണം തടയാന്‍ 2217 കോടിയുടെ പാക്കേജ്
* സ്വകാര്യ വാഹനങ്ങൾക്ക്‌ 20 വർഷം ഉപയോഗ അനുമതി. വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലം 15 വർഷം
* ഇൻഷുറൻസ്‌ മേഖലയിൽ വിദേശ നിക്ഷേപം . നിയമത്തിൽ ഭേദഗതി. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി . നിലവിലെ പരിധി 49 ശതമാനം.
* ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 20,000 കോടി. എൽ.ഐ.സിയുടെ ഐ.പി.ഒക്കായുള്ള നടപടികൾ ഈ സമ്മേളനത്തിലുണ്ടാവും
* ഓഹരി വിൽപനയിലൂടെ 1.75 കോടി സ്വരൂപിക്കും. ​ പ്രഖ്യാപിച്ച ഓഹരി വിൽപനയെല്ലാം 2022ൽ പൂർത്തിയാക്കും
* 2020–21 സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി ജി.ഡി.പി.യുടെ 9.5%
* 2021–22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനകമ്മി ജി.ഡി.പി.യുടെ 6.8%
* കർഷകക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന്‌ മന്ത്രി ; ബഹളമുയർത്തി പ്രതിപക്ഷം.
* കാർഷിക വായ്​പക്കായി 16.5 ലക്ഷം കോടി മാറ്റിവെച്ചു. ഗോതമ്പ്​ കർഷകർക്ക്​ 75,000 കോടി . കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയില്‍ ഉറപ്പ്‌
* 1000 മണ്ഡികളെ ദേശീയ ക​​േമ്പാളവുമായി ബന്ധിപ്പിക്കും
* കൊച്ചി ഉള്‍പ്പെടെ അഞ്ച് ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; വൻകിട തുറമുഖങ്ങളുടെ നടത്തിപ്പ്‌ സ്വകാര്യവത്‌കരിക്കും.
* ദേശീയ വിദ്യഭ്യാസ നയത്തിന്‍റെ ഭാഗമായി 15,000 സ്​കൂളുകളിലെ ശാക്​തികരീക്കും. 750 ഏകലവ്യ സ്​കൂളുകളും 100 പുതിയ സൈനിക്​ സ്​കൂളുകളും സ്ഥാപിക്കും
* നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. നികുതി സമർപ്പിക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന്​ പാനൽ
* പെൻഷൻ വരുമാനം മാത്രമുള്ള 75 കഴിഞ്ഞ മുതിർന്നവർക്ക്‌ ആധായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല
* സാമ്പത്തിക മേഖലയുടെ ഉ​ത്തേജനത്തിന്​ 80,000കോടി രൂപ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1500 കോടി
* ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തി
* ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി
* ആദായ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റമില്ല
* പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കുംഎൻ.​ആർ.ഐകൾക്ക്​ ഒരംഗ കമ്പനിയുണ്ടാക്കാം
* ഉജ്ജ്വല പദ്ധതി ഒരു കോടി ഉപഭോക്താക്കൾക്ക്​ കൂടി
* ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി
* സ്റ്റാര്‍ട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
* അതിഥി തൊഴിലാളികൾക്കുള്ള ഭവനപദ്ധതികൾക്ക് നികുതി ഇളവു നൽകും

ENGLISH SUMMARY: Bud­get to pri­va­tize the pow­er sector

YOU MAY ALSO LIKE THIS VIDEO