25 April 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ,15 കുടുംബങ്ങളെ മാറ്റി; കോട്ടയത്ത് 30 ക്യാമ്പുകള്‍

Janayugom Webdesk
എറണാകുളം
October 17, 2021 1:29 pm

മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിലായതിന് പിന്നാലെ 15 കുടുംബങ്ങളെ മാറ്റി. ശനിയാഴ്ച പെയ്ത മഴയിലാണ് വഖഫ് ഭൂമിയിലുള്ള മട്ടേഞ്ചേരി ബിഗ് ബൻ എന്ന കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായത്. കനത്ത കാറ്റ് വീശിയതോടെ ഭയന്ന കെട്ടിടത്തിലെ താമസക്കാർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലർ ഉൾപ്പെടെ സ്ഥലത്തെത്തി. കൗൺസിലർ ഇടപെട്ടാണ് കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന 35 ഓളം പേരെ സമീപത്തെ സ്കൂളിലേക്ക് മാറ്റിയത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കോ​ട്ട​യം ജി​ല്ല​യി​ൽ 30 ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ൾ ആ​രം​ഭി​ച്ചു. 296 കു​ടും​ബ​ങ്ങ​ളി​ലാ​യി 1140 അം​ഗ​ങ്ങ​ളാ​ണ് ക്യാമ്ബുകളിലുള്ളത്.

 

Eng­lish Sum­ma­ry: Build­ing acci­dent in Mat­tancher­ry, 15 fam­i­lies evac­u­at­ed; 30 camps in Kottayam

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.