Site iconSite icon Janayugom Online

ഡല്‍ഹി കെട്ടിടത്തില്‍ തീപിടിത്തം: കമ്പനി ഉടമകളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നാല്‌ നില കെട്ടിടത്തിന് തീപിടിച്ച് 27 പേർ വെന്തുമരിച്ച സംഭവത്തില്‍ കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്രറ ഒളിവിലാണ്. 40 പേർക്ക്‌ പൊള്ളലേറ്റു. പടിഞ്ഞാറൻ ഡല്‍ഹിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷന്‌ സമീപമുള്ള എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നിന്ന് 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

വെള്ളി വൈകിട്ട്‌ 4.40ഓടെയാണ്‌ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന്‌ അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ്‌ എത്തിയാണ്‌ തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചത്‌. രാത്രി വൈകി തീ അണച്ചു. രക്ഷാപ്രവർത്തനത്തിൽ വൻവീഴ്‌ചയുണ്ടായതായി ആരോപണമുണ്ട്‌.
കെട്ടിടത്തിൽ പരിശോധന തുടരുകയാണ്‌. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ്‌ വിവരം. മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപയും പരിക്കേറ്റവർക്ക്‌ 50,000 രൂപയും നഷ്‌ടപരിഹാരം നൽകും. 

Eng­lish Summary:Building fire in Del­hi: Two com­pa­ny own­ers in custody
You may also like this video

Exit mobile version