21 പേര്‍ക്ക് കോവിഡ് : മുംബൈ മലബാര്‍ ഹില്‍സിലെ കെട്ടിടം സീല്‍ ചെയ്തു

Web Desk

മുംബൈ

Posted on June 22, 2020, 5:09 pm

നഗരത്തിലെ ഏറ്റവും വലിയ ആഡംബര താമസസ്ഥലമായ മലബാര്‍ ഹില്‍സിലെ ഒരു കെട്ടിടം സീല്‍ ചെയ്തു. ഏഴ് ദിവസത്തിനിടെ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടിയെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.

രോഗികളില്‍ 19 പേരും വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരും സുരക്ഷാ ജീവനക്കാരുമാണ്. വീട്ടുജോലിക്കാര്‍ നിരവധി വീടുകളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരാണ് രോഗവ്യാപനം നടത്തിയത്. കൂടുതല്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കെട്ടിടം സീല്‍ ചെയ്തത്. വീട്ടുജോലിക്കാരെയും സുരക്ഷാ ജീവനക്കാരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കെട്ടിടത്തിലെ പൊതുശുചിമുറികള്‍ നിത്യവും നാല് മുതല്‍ ആറ് പ്രാവശ്യം വരെ അണുവിമുക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെട്ടിടം അണുവിമുക്തമാക്കിയതായും താമസക്കാരെ എല്ലാം പരിശോധനയ്ക്ക് വിധേയരാക്കിയതായും അധികൃതര്‍ അറിയിച്ചു.

eng­lish summary:Building In Mum­bai’s Mal­abar Hill Sealed After 21 COVID-19 Cas­es Reported
you may also like this video: