ലോക്ക് ഡൗൺ കാലം മിക്കവരും കഴിച്ചു കൂട്ടുന്നത് പുതിയ പാചക പരീക്ഷണങ്ങൾ നടത്തിയും, സോഷ്യൽ മീഡിയയിൽ സജീവമായുമാണ്. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ ചില സംഭവങ്ങളാണ് ചക്കകുരു ഷെയ്ക്ക്, പ്ലാവില തോരൻ, ബക്കറ്റ് ചിക്കൻ. ഇത്തരത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ട് ഹിറ്റ് ആയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ അഞ്ച് പേർ പിടിയിലായി.
ഡ്രോൺ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയിൽ നടത്തിയ ആകാശ നിരീക്ഷണത്തിൽ, ലോക്ക് ഡൗൺ ലംഘിച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ അഞ്ച് പേരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കണ്ടെത്താൻ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോൺ ക്യാമറ നിരീക്ഷണത്തിലാണ് ബക്കറ്റ് ചിക്കൻ നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലിസിന് ലഭിച്ചത്. തുടർന്ന് പോലിസ് സംഘം സ്ഥലത്തെത്തി. പോലിസിനെ കണ്ടതും സ്ഥലത്തുണ്ടായിരുന്നവർ ചിതറിയോടി. അഞ്ചു പേരെ പോലിസ് പിടികൂടി. ഇവർക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രൻ നായർ, മുരളി, പോലീസുകാരായ വിപിൻ, ജിനേഷ്, കിഷോർ എന്നിവരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.