ബുൾബുൾ: പശ്ചിമബംഗാളിൽ വൻ നാശനഷ്ടം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകളിൽ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു.
കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ തെക്കാണ് സാഗർ ദ്വീപുകൾ. ഇന്ത്യാ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ബംഗാളിലെ സുന്ദർബൻ നാഷണൽ പാർക്കിന് കിഴക്ക്- വടക്കുകിഴക്കായി 75 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബൾബുൾ ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ വടക്ക് കിഴക്ക് ഖുൽന ജില്ലയിലേക്ക് തിരിയുകയും ചെയ്യും.
പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 1.5 ലക്ഷത്തോളം ആളുകളെ ആധികൃതർ ഒഴിപ്പിക്കുകയും മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടു.
രാവിലെ ആറ് മണി വരെ കൊൽക്കത്ത വിമാനത്താവളം അടച്ചിടുകയും,നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.