ബള്‍ഗേറിയയിലെ കിറില്‍ പെറ്റ്കോവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് പുറത്ത്. മധ്യ വലതുപക്ഷമായ ജിഇആര്‍ബി പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ 123 എംപിമാര്‍ പിന്തുണച്ചു. 240 അംഗ സഭയില്‍ സര്‍ക്കാരിന് 116 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ.
നാലു പാര്‍ടികളുടെ പിന്തുണയോടെ കഴിഞ്ഞ ഡിസംബറില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനെതിരെ പണപ്പെരുപ്പവും തെറ്റായ സാമ്പത്തികനയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. 1991ല്‍ ഭരണഘടന അംഗീകരിച്ചതിനുശേഷം ആദ്യമായാണ് രാജ്യത്ത് അവിശ്വാസത്തിലൂടെ സര്‍ക്കാര്‍ പുറത്താകുന്നത്. ഇതിനിടെ പെറ്റ്കോവ് സര്‍ക്കാരിന്റെ വീഴ്ച യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
English summary; Bulgaria’s coalition government out
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.