Tuesday
19 Mar 2019

റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ കാള കൊമ്പില്‍ പൊക്കിയെടുത്തെറിഞ്ഞു

By: Web Desk | Wednesday 14 March 2018 6:00 PM IST


റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ വന്ന് കൊമ്പില്‍ കോര്‍ത്ത് കാള വലിച്ചെറിഞ്ഞു. ഗുജറാത്തിലാണ് സംഭവം. ഇതിനകം തന്നെ കാള പെണ്‍കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

കാളയെ പെണ്‍കുട്ടി ഒരു തരത്തിലും പ്രകോപനത്തിനു നിന്നില്ല. റോഡില്‍ ബെക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനോട് സംസാരിച്ച ശേഷം മുന്നോട്ട് പോകുകയായിരുന്നു പെണ്‍കുട്ടി. കാള പുറകിലൂടെ വരുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഓടിവന്ന കാള പെണ്‍കുട്ടിയെ കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞു. നല്ല ഉയരത്തില്‍ പൊങ്ങിയ പെണ്‍കുട്ടി നടുകുത്തി റോഡിലേക്ക് വീഴുകയായിരുന്നു.

 

Photo Courtesy: Daily Mail
Related News