പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, ഉത്തർപ്രദേശിലെ പൊളിക്കൽ നടപടി പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത ചൊവ്വാഴ്‌ച കേസിൽ വീണ്ടും വാദം കേൾക്കും.ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വിക്രംനാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.
English Summary: Bulldozerraj; The Supreme Court sought an explanation from the UP government
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.