കൊല്ലം കുളത്തൂപ്പുഴയിൽ വനമേഖലയോട് ചേർന്ന ഭാഗത്ത് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.ദേശീയ അന്വേഷണ സംഘം ഉടൻ സ്ഥലത്തെത്തും. വെടിയുണ്ടകൾ പാക് നിർമിതമെന്ന് സൂചന. പതിനാല് വെടി ഉണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ വെടി ഉണ്ടകൾ പരിശോധിച്ചിരുന്നു. സർവ്വീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന തിരകൾ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഇന്നും വെടി ഉണ്ടകൾ പരിശോധിക്കും. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ ഓഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇത്. ഈ കണ്ടെത്തലാണ് പുതിയ സംശയങ്ങൾക്ക് വഴിവച്ചത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പിഒഎഫ്.
1981, 1982 എന്നീ വർഷങ്ങളിൽ നിർമ്മിച്ചതാണ് വെടിയുണ്ടകൾ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 7. 62 എം എം വെടിയുണ്ടയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദീർഘദൂര ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നവയാണ് 7.62 എംഎം വെടിയുണ്ട.തിരുവനന്തപുരം ചെങ്കോട്ട അന്തർ ദേശീയ പാതയിൽ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്താണ് ഇവ കിടന്നിരുന്നത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്വെടിയുണ്ടകൾ വിദേശ നിർമ്മിതമാണെന്ന് ഡിജിപി സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ഏൽപ്പിച്ചതായും ഡിജിപി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
English Summary: Bullet found in kollam kolathoopuzha followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.