കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.എൻഐഎ സംഘം പരിശോധനയ്ക്കായ് സ്ഥലത്തെത്തി. ഇതുവരെ ഇതുമായി ലഭിച്ച വിവരങ്ങള്‍ കേന്ദ്രസേനക്ക് കൈമാറും. മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും ആശയവിനിമയം നടത്തുമെന്നും ബെഹ്റ പറഞ്ഞു. അതേസമയം, വിവിധ കേന്ദ്ര ഏജന്‍സികള്‍ കേസിന്റെ അന്വേഷണത്തിനായി കേരളത്തിലെത്തി. മിലിട്ടറി ഇന്റലിജന്‍സ്, തീവ്രവാദ വിരുദ്ധ സേന എന്നിവരാണ് അന്വേഷണത്തിനായി കേരളത്തിലെത്തിയത്.
പാക് നിര്‍മ്മിത വെടിയുണ്ടയായതിനാലാണ് കേസിന്റെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാനപാതയില്‍ കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി വനത്തിനോട് ചേര്‍ന്ന് പാതയോരത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്.
English Summary: Bullets find in kulathoopuzha followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.