വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: വനത്തിൽ ഉപേക്ഷിച്ചത് ഐഎസിൽ നിന്ന് മടങ്ങിയ മലയാളിയോ? അന്വേഷണം ഊർജിതമാക്കുന്നു

Web Desk

കൊല്ലം

Posted on February 24, 2020, 3:05 pm

കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഐഎസിൽ നിന്നും മടങ്ങിയെത്തിയ മലയാളിയെ കേന്ദ്രീകരിച്ച്. വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധന നടത്തും. ഐഎസിൽ നിന്നെത്തിയ മലയാളിയുമായി ബന്ധമുള്ളവർ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നുമാണ് വിവരം.

സംസ്ഥാന തീവ്രവിരുദ്ധ സേനയ്ക്കൊപ്പം ദേശീയ അന്വേഷണ ഏജൻസിയും മിലിട്ടറി ഇന്റലിജൻസും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മുൻ സൈനികർ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ ഇതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പാക് നിര്‍മ്മിത വെടിയുണ്ടയായതിനാലാണ് കേസിന്റെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാനപാതയില്‍ കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി വനത്തിനോട് ചേര്‍ന്ന് പാതയോരത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Bul­lets fond in kulathoop­uzha fol­lowup

You maya also like this video