Web Desk

കൊല്ലം

February 22, 2020, 9:22 pm

കൊല്ലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതം?

Janayugom Online

കൊല്ലത്ത് വഴിയരികിൽ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിത വെടിയുണ്ടകളാണെന്ന് സംശയമുള്ളതായി ഫൊറൻസിക് ഉദ്യോഗസ്ഥർ. കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപമാണ് ഉപേഷിക്കപ്പെട്ട നിലയിൽ 7.62 എം എം വെടിയുണ്ടകള്‍ കണ്ടെത്തിയത്. 1980 കാലഘട്ടത്തിൽ പാകിസ്ഥാനിൽ നിർമിച്ചിരുന്നതിന് സമാനമായ വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സംശയം.

പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്തായ പിഒഎഫ്(PoF) എന്നാണ് 14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്റെ പുറത്തും എഴുതിയിരിക്കുന്നത്. ഇതാണ് ഇത് പാക് നിർമ്മിതമെന്ന സംശയം ബലപ്പെടാൻ കാരണം. ഇത്തരത്തിലൊരു സംശയമുയർന്നതിനെ തുടർന്ന് എസ്‍പി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

you may also like this video;

ശനിയാഴിച ഉച്ചയാേടെയാണ് വെടിയുണ്ടകൾ ഉപേഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സാധാരണ വെടിയുണ്ടകളുമാണ്. എങ്ങനെ ഈ വെടിയുണ്ടകൾ ഇവിടെയെത്തി എന്നോ ആര് കൊണ്ടുവന്നിട്ടു എന്നീ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.

വിദഗ്ദ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നത്.