ബുംറയ്ക്ക് ഈ നടിയോട് ആരാധന; ബുംറ ഫോളോ ചെയ്യുന്ന ഏക നടിയെ കണ്ട് പകച്ചുപോയി ട്വിറ്റര്‍

Web Desk
Posted on June 07, 2019, 12:38 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഒരു മലയാളി നടിയോട് ആരാധന. ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് മലയാളി യുവനടിയുടെ ആരാധകനായത്.

നായിക മലയാളികളുടെ പ്രിയപ്പെട്ട നടി നമ്മുടെ പ്രേമത്തിലെ മേരിയാണ്. 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.

25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
അതുമാത്രമല്ല, ട്വിറ്ററില്‍ അനുപമ പരമേശ്വരന്റെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുമുണ്ട്.
അതേസമയം, ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്. അടുത്തതായി സഹസംവിധായികയായി തിളങ്ങാനുള്ള ശ്രമത്തിലാണ് അനുപമ.

You May Like This Video