ബാറ്റ്‌സ്മാന്‍മാര്‍ ബുംറയ്‌ക്കെതിരേ പ്രതിരോധാത്മക സമീപനമാണ് സ്വീകരിക്കുന്നത്; ബുമ്രക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍

Web Desk

മുംബൈ

Posted on February 13, 2020, 7:21 pm

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും വിഴ്ത്താനാവാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് . ഇപ്പോള്‍ ബുംറയ്‌ക്കെതിരേ പ്രതിരോധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ വിക്കറ്റെടുക്കാന്‍ താരം കുറച്ചുകൂടി ആക്രമണോത്സുകത കാണിക്കണമെന്ന് സഹീര്‍ പറഞ്ഞു. ഈ വര്‍ഷങ്ങള്‍ക്കിടെ ബുംറയെപോലൊരാള്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളോടെല്ലാം അദ്ദേഹം പോരാടിയെ മതിയാകൂ എന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ബുമ്രയുടെ 10 ഓവറില്‍ 35 റണ്‍സടിച്ചാലും മതി, അദ്ദേഹത്തിന് വിക്കറ്റ് കൊടുക്കാതിരിക്കുക എന്നാണ് ബാറ്റ്സ്മാന്‍മാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം അവര്‍ക്ക് മറ്റ് ബൗളര്‍മാരെ അടിച്ചുപറത്തി റണ്‍സെടുക്കാം എന്നാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടാണ് ഇതിനെ മറികടക്കാന്‍ ബുമ്ര കൂടുതല്‍ ആക്രമണോത്സുകനായെ പറ്റൂ എന്ന് പറയുന്നത്.

തനിക്കെതിരേ ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധാത്മക സമീപനമേ സ്വീകരിക്കൂ എന്ന് ബുംറയ്ക്കിപ്പോള്‍ നന്നായി അറിയാം. അതിനാല്‍ തന്നെ ബാറ്റ്‌സ്മാന്‍ പിഴവ് വരുത്തുന്നതുവരെ കാക്കാതെ അദ്ദേഹം വിക്കറ്റിനായി തന്നെ ശ്രമിക്കണം’,- സഹീര്‍ ഖാന്‍ പറഞ്ഞു.

ENGLISH SUMMARY: Bum­ra should be more aggres­sive says Saheer khan

YOU MAY ALSO LIKE THIS VIDEO