Web Desk

തിരുവനന്തപുരം

December 03, 2020, 6:55 pm

ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തില്‍; മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതലക്ക് മന്ത്രിമാര്‍

Janayugom Online

ബുറേവി ചുഴലിക്കാറ്റ് നാളെ ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി പിറണറായി വിജയന്‍. കേന്ദ്ര കാലവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ചുഴലിക്കാറ്റ് ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ  തൂത്തുക്കുടി വഴി കരയിലെത്തും. കരതൊടുമ്പോള്‍ പരമാവധി വേഗം 70–80 കി.ലോ മീറ്ററായിരിക്കും. കേരളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം – ജെ.മേഴ്സിക്കുട്ടിയമ്മ. പത്തനംതിട്ട – കെ രാജു, ആലപ്പുഴ – ജി സുധാകരന്‍, കോട്ടയം – പി.തിലോത്തമന്‍, ഇടുക്കി – എം.എം.മണി, എറണാകുളം–വി.എസ്.സുനില്‍കുമാര്‍ എന്നിങ്ങനെയാണ്- മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും. ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ഇതിന്റെ വടക്കുഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Eng­lish sum­ma­ry: Bure­vi to hit kerala

You may also like this video: