11 November 2025, Tuesday

Related news

September 13, 2025
July 24, 2025
July 13, 2025
June 16, 2025
March 20, 2025
September 24, 2024
August 24, 2024
June 20, 2024
May 11, 2024
March 7, 2024

ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റി അക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2024 8:02 pm

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റില്‍ കഴിഞ്ഞദിവസം 26കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവാവിനെതിരെ ഉണ്ടായ ആക്രമണം കരുതികൂട്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരക്കുന്നത്. സ്ത്രീ സുഹൃത്തിനൊപ്പം ഔട്ട്‌ലെറ്റില്‍ ഇരിക്കുകയായിരുന്ന അമനെതിരെയാണ് അഞ്ജാതരായ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. 

യാതൊരുവിധ പ്രകോപനം കൂടാതെയാണ് യുവതിക്കൊപ്പം ഇരുന്ന അമനുനേരെ വെടിയുതിര്‍ത്തത്. രാത്രി 9.41 ഓടെയാണ് ആദ്യവെടിപ്പൊട്ടിയത്. അമന് പുറകിലിരുന്ന രണ്ടുപേര്‍ തോക്കുകള്‍ പുറത്തേയ്ക്കെടുത്ത് പുറകിലേയ്ക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം അമന്‍ ബില്ലിങ് കൗണ്‍റിലേയ്ക്ക് ഓടികയറികയായിരുന്നു. 

അക്രമികളെ ഇവനെ പിന്തുടര്‍ന്ന് നിരവധി തവണ വെടിയുതിക്കുകയായിരുന്നു. അതിനിടയില്‍ അമനൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഔട്ട്‌ലെറ്റില്‍ നിന്ന് പുറത്തുപോയി. ഏകദേശം 40 വെടിയുണ്ടകള്‍ അമനുനേരെ പ്രയോഗിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. കൊലയാളികൾ വെടിയുതിർത്തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ തെളിവാണ് ബില്ലിംഗ് കൗണ്ടറിന് പിന്നിൽ നിന്ന് അമന്റെ മൃതദേഹം കണ്ടെത്തിയത്. കൊലയാളികൾ 25–30 വയസ് പ്രായമുള്ളവരാണെന്ന് ബർഗർ കിങ് ജീവനക്കാർ പറഞ്ഞു.

Eng­lish Summary:Burger King Out­let Vio­lence; CCTV footage is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.