ബാങ്കില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്നത് സ്വര്‍ണം മാത്രമല്ല ; പൊലീസ് ഞെട്ടി

Web Desk
Posted on January 29, 2019, 6:41 pm

ബാങ്കില്‍ കടന്ന മോഷ്ടാക്കള്‍ ലോക്കറിലുള്ളത് കവര്‍ന്നത് കൂടാതെ സിസി ടിവി ഫുട്ടേജും കൊണ്ടുപോയി. തമിഴ്‌നാട് ട്രിച്ചി സമയപുരം പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ബാങ്കിനു പിന്നില്‍ ഒരു സ്‌കൂള്‍ കെട്ടിടമാണ്. ഇതുവഴി തുരന്ന് അകത്തുകടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് അഞ്ചു ലോക്കറുകള്‍ തകര്‍ത്ത് പണവും സ്വര്‍ണവും അപഹരിച്ചത്. പൊലീസ് എത്തി പരിശോധിച്ചതില്‍ ബാങ്കിലെ സിസിടിവി ക്യാമറയുടെ ഫുട്ടേജും ഇവര്‍ കവര്‍ന്നതായി കണ്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.