പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ മോഷണം; 780 ഗ്രാം സ്വര്‍ണം കവര്‍ന്നു

Web Desk

മഹാരാഷ്ട്ര (സത്താറ)

Posted on July 07, 2020, 9:58 pm

കോവിഡ് പകരാതിരിക്കാന്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ മോഷണം. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് 780 ഗ്രാം സ്വര്‍ണവുമായി കടന്നു.

രണ്ട് ദിവസം മുന്‍പാണ് മോഷണം നടന്നത്. തൊപ്പി, മാസ്ക്, പ്ലാസ്റ്റിക്ക് ജാക്കറ്റ് ‚കയ്യുറ എന്നിവ ധരിച്ച്, ജ്വല്ലറിയിലെ ഷോകേസുകളില്‍ നിന്ന് സ്വര്‍ണം എടുക്കുന്നത് സിസിടിവി ‍ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് മേഷ്ടാക്കള്‍ ഉളളില്‍ പ്രവേശിച്ചത്.ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Eng­lish sum­ma­ry: Bur­glars wear­ing per­son­al pro­tec­tive equip­ment
you may also like this video: