Web Desk

തിരുവനന്തപുരം

December 28, 2020, 9:34 am

കുടിയൊഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഗൃഹനാഥന്‍ മരിച്ചു

Janayugom Online

നെയ്യാറ്റിൻകരയിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കുമുന്നിൽ തീകൊളുത്തി ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ(47) ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്. ഡിസംബർ 22നായിരുന്നു സംഭവം. ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടിൽ തന്നെ സംസ്കരിക്കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. പൊള്ളലേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

you may also like this video