ചുമരില്‍ രക്തക്കറകള്‍, കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ ചെരുപ്പുകള്‍, കത്തിക്കരിഞ്ഞ് വികൃതമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ദുരൂഹത

Web Desk

മേട്ടുപ്പാളയം

Posted on May 13, 2020, 5:03 pm

നായിക്കം പാളയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നായിക്കംപാളയം സ്കൂളിന് പിറക് വശത്തെ പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടൊയാണ് സംഭവം പുറംലോകമറിയുന്നത്. തുടയൊഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ മൃതദേഹം 30, 40 വയസ് പ്രായമായ യുവാവിന്റേതാണെന്നാണ് പൊലീസ് സംശയം.

പൊലീസ് മേധാവി സുജിത്കുമാര്‍, എഡിഎസ്‌പി അനിത എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പരിശോധിനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കൊലപാതകം എന്നാണ് നിഗമനം. പാലത്തിന്റെ ചുമരില്‍ രക്തക്കറകളും സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കൊല്ലപ്പെട്ട ആളുടേത് എന്ന് കരുതുന്ന ചെരുപ്പകളും കണ്ടെത്തി. വലിച്ചെറിഞ്ഞ നിലയിലായിരുന്നു ചെരുപ്പുകള്‍.

ഒന്നിലധികം ആള്‍ക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അവിടെ വെച്ച് തന്നെ കത്തിച്ച് കള‍ഞ്ഞിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കൊയമ്പത്തൂര്‍ മെഡിക്കല്‍കൊളേജ് ഫോറൻസിക് വിദഗ്ദൻ പേരാനന്ദന്റെ നേതൃത്വത്തില്‍ എത്തിയ സംഘം സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തെളിവുകള്‍ ശേഖരിച്ചു. അടയാളം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ് വികൃതമായ മൃതദേഹം നായിക്കംപാളയം ശ്മശാനത്തില്‍ തന്നെ സംസ്കരിച്ചു.

you my also like this video;