ദീപാവലി ദിവസം നിശ്ചയിക്കുന്ന രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കാന്‍ കോടതി അനുമതി നല്‍കി

Web Desk
Posted on October 30, 2018, 10:26 pm

ന്യൂഡല്‍ഹി: ദീപാവലി ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതതു സർക്കാർനിശ്ചയിക്കുന്ന രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കാന്‍ കോടതി അനുമതി നല്‍കി. ദീപാവലി ദിവസം പകല്‍ സൗകര്യപ്രദമായ രണ്ടു മണിക്കൂര്‍ നേരം പടക്കങ്ങള്‍ പൊട്ടിക്കാമെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാവൂയെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതില്‍ ഇളവു വരുത്തിയാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിനനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്നാട് സര്‍ക്കാര്‍  സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.