ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്രിസ്മസ്, പുതവത്സരാഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനും സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയുള്ള സമയത്തു മാത്രമേ പടക്കം പൊട്ടിക്കാവു. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്ന് ഉത്തരവുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കുമാണ്.
English Summary:Bursting of crackers on Diwali has been restricted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.