സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചവിട്ടുപടിയിൽ കയറുന്നതിനു മുൻപ് അതിവേഗത്തിൽ മുന്നോട്ടെടുത്ത ബസിൽ നിന്നും താഴെ വീണ എൺപത്തഞ്ചുകാരിയുടെ കാലിൽ പിൻചക്രം കയറിയിറങ്ങി. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ ആണു മണർകാട് പള്ളി ജംക്ഷനിൽ വെച്ച് അപകടത്തിൽപെട്ടത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും പരുക്കുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മണർകാട് പള്ളിയിൽ കല്യാണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം. പള്ളി ജംക്ഷനിൽ നിന്നു മണർകാട് കവലയിലേക്കു പോകാൻ, പാലായിൽ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസിൽ അന്നമ്മ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. വാതിൽ പടി പൂർണ്ണമായി കയറുന്നതിനു മുൻപ് ബസ് ബെൽ അടിച്ചു മുന്നോട്ട് എടുത്തതായി ദൃക്സാക്ഷികൾ പറയുന്നു.
നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണ്ണമായും ഇടതുകാലിൽ ഭാഗികമായും കയറി. ഉടൻ പള്ളി ആശുപത്രിയിൽ എത്തിച്ചു, പിന്നീട് മെഡിക്കൽ കോളേജിലും. വലതുകാലിലെ ഞരമ്ബുകൾ ചതഞ്ഞരഞ്ഞ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കടന്നുകളഞ്ഞു.
English Summary: bus accident
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.