ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍ 11 മരണം: 25 പേര്‍ക്ക് പരിക്ക്

Web Desk

ജാർഖണ്ഡ്

Posted on June 10, 2019, 5:02 pm

ഹസാരിബാഗില്‍ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്ക്. അമിത വേഗത്തില്‍ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട എതിര്‍വശം വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ദേശീയപാത രണ്ടില്‍ ജാര്‍ഖണ്ഡിലെ ഹസാരിബഗില്‍ വെച്ചായിരുന്നു അപകടം. സംഭവ സമയത്ത് 120കിമീറ്ററായിരുന്നു ബസിന്റെ വേഗതയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബസിന്റെ ബ്രേക്ക് പോയ കാര്യം െ്രെഡവര്‍ വിളിച്ച് പറഞ്ഞിരുന്നതായി ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ബസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.