കാഠ്മണ്ഡു: നേപ്പാൾ സിന്ധുപാൽചോക്കിലുണ്ടായ ബസപകടത്തിൽ മൂന്നുകുട്ടികളടക്കം 14 പേർ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിൻചോക്കിൽ നിന്ന് ഭക്തപുറിലേക്ക്പോയ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട ബസ് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് ഇൻസ്പെക്ടർ നവരാജ് ന്യൂപാനെ അറിയിച്ചു. അതേസമയംഅപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
റോഡിലെ പണി പൂർത്തിയാകാത്ത ഭാഗത്തുകൂടി അമിതവേഗതയിൽ ബസോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഈ വർഷം നേപ്പാളിൽ ഉണ്ടായ രണ്ടാമത്തെ പ്രധാന അപകടമാണ് ഇത്. കഴിഞ്ഞ നവംബറിൽ നേപ്പാളിലെ സുൻകോൻഷി നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17പേർ മരിച്ചിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.