കോഴിക്കോട് ബസ്സ് മതിലിലിടിച്ച് 4 പേര്‍ക്ക് പരിക്ക്

Web Desk
Posted on August 11, 2019, 9:48 pm

ഫറോക്ക്: നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലിടിച്ച് 4 പേര്‍ക്ക് പരിക്ക്. മണ്ണൂര്‍ പ്രബോധിയിലാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ആയിഷാസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പ്രബോധിനിയിലെ ഇറക്കം ഇറങ്ങുന്നതിനിടെ കടലുണ്ടിയിലേക്ക് പോവുകയായിരുന്നു നന്ദു അമ്മു ബസിനു സൈഡ് കൊടുക്കുമ്പോഴാണ് നിയന്ത്രണം പോയത്. വാഴിയോടന്‍ ഗോപാലന്റെ വീടിന്റെ മതിലിലും സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസ് െ്രെഡവര്‍ കോട്ടക്കടവ് മീത്തലെ കളത്തില്‍ പി.എം അജേഷ് (38), മണ്ണൂര്‍ വളവ് സ്വദേശികളായ എടക്കാട്ടിയില്‍ രാജന്‍ (65), വൈരംവളപ്പില്‍ ഉണ്ണിച്ചുണ്ടന്‍ (75), വടകര കാരക്കണ്ടിയില്‍ ഹമീദ് (45) എന്നിവര്‍ക്കാണ പരിക്കേറ്റത്. ഇവരെ കോട്ടക്കടവിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.