നിയന്ത്രണംവിട്ട ബസ് മലയിലിടിച്ച് കത്തിയമർന്നു 24 പേർ വെന്തുമരിച്ചു

Web Desk
Posted on October 20, 2019, 9:45 pm

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലുണ്ടായ ബസ് അപകടത്തിൽ 24 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ്സ്  റോഡിന് സമീപത്തുള്ള മലയിലിടിച്ചതിനെത്തുടർന്ന് കത്തിയമരുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ എത്തിച്ചു.

ലുഫുവിൽനിന്ന് കിൻഷാസയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആളുകളും ചരക്കുകളും ബസ്സിലുണ്ടായിരുന്നു. ബസ്സിൽ നൂറോളം പേരുണ്ടായിരുന്നതായാണ് വിവരം. അതേസമയം ഇത് സ്ഥിരീകരിച്ചിട്ടില്ല.  അപകടങ്ങള്‍ തുടർക്കഥയാകുന്ന ഈ സ്ഥലം ഇതിൽ കുപ്രസിദ്ധിയാർജ്ജിച്ചതാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.