ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം; ആറുപേര്‍ക്ക് പരിക്ക്

Web Desk
Posted on October 15, 2019, 8:12 pm

ഗോദാവരി: ആന്ധ്രാപ്രദേശില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് തീര്‍ത്ഥാടക സംഘത്തിലെ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കിഴക്കന്‍ ഗോദാവരിയിലെ ചിന്ദുരുവില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം. മരേദുമില്ലി-വാല്‍മീകിക്കൊണ്ട റോഡില്‍വച്ച് ഇവര്‍ സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ചിത്രദുര്‍ഗസ്വദേശികളായ ഇവര്‍ തെലങ്കാനയിലെ ഭദ്രചാലത്തുള്ള രാമക്ഷേത്രത്തിലേയക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടു. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.