June 7, 2023 Wednesday

ഹൂസ്റ്റണില്‍ നിന്നും പുറപ്പെട്ട ബസ് കീഴ്‌മേല്‍ മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍
December 28, 2019 2:48 pm

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിന്നും മെക്‌സിക്കോയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ സാന്‍ ലൂയിസ് പൊട്ടാസിയില്‍ വെച്ച് കീഴ്‌മേല്‍ മറിഞ്ഞതിനെ തുടര്‍ന്ന് 2 യാത്രക്കാര്‍ കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ ബസ്സ് കമ്പനി അധികൃതര്‍ അറിയിച്ചു.

നോര്‍ത്ത് ഹൂസ്റ്റണ്‍ 601 സെല്‍സ്ട്രീറ്റ് ടെര്‍മിനലില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ചാര്‍ട്ടര്‍ ബസ് യാത്ര പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നും, നിരവധി മറ്റ് വാഹനങ്ങള്‍ ഇതേ മേഖലയില്‍ അപകടത്തില്‍ പെട്ടിരുന്നതായും കമ്പനി അധികൃതര്‍ പറഞ്ഞു.

ചാവെസ് ട്രാന്‍ഫോര്‍ട്ട് കമ്പനിയാണ് ബസ്സിന്റെ ഉടമസ്ഥര്‍. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബസ്സില്‍ യാത്ര പുറപ്പെട്ടവരുടെ ബന്ധുക്കള്‍ കമ്പനിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടുമോ എന്ന് വെളിപ്പെടുത്തുന്നതിനും കമ്പനി വിസമ്മതിച്ചു. അപകടത്തെ കുറിച്ച് ഹൂസ്റ്റണ്‍ പോലീസ് മെക്‌സിക്കൊ അധികൃതരുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.