Monday
18 Feb 2019

കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ അന്യസംസ്ഥാന തൊഴിലാളി ബസ് കയറി മരിച്ചു

By: Web Desk | Thursday 6 September 2018 9:50 PM IST

തൊടുപുഴ :കെ എസ് ആര്‍ ടി സി  സ്റ്റാന്‍ഡില്‍  അന്യസംസ്ഥാന തൊഴിലാളി ബസ്
കയറി മരിച്ചു .  നേപ്പാൾ സ്വദേശി കാഞ്ചാ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.45 ഓടേ തൊടുപുഴ കെ.എസ്.ആർ.ടി.സിയിലാണ് സംഭവം. തൊടുപുഴ സ്റ്റാന്‍ഡില്‍  വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം .സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍  ഫോണില്‍ സംസാരിച്ചു നീങ്ങിയ  യുവാവാണ് അപകടത്തില്‍ പെട്ടത് .യുവാവിന്റെ മുഖത്ത് ടയര്‍ കയറിയ നിലയിലായിരുന്നു . അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടി . സ്റ്റാന്‍ഡില്‍ അപകടം നടന്നിട്ടും ബസ് മുന്നോട്ടു മാറ്റുവാന്‍ ജീവനക്കാര്‍ തയ്യാറായില്ല .  യാത്രക്കാര്‍ ബഹളം വച്ചെങ്കിലും  ജീവനക്കാര്‍  യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയില്ലെന്നു പരാതിയുണ്ട്  .പോലീസ് എത്തി  കര്‍ശന നിര്‍ദേശം നല്‍കിയ ശേഷമാണു  ബസ് മാറ്റിയത് .അപ്പോഴേക്കും  യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു .ബസ് സ്റ്റാന്‍ഡിലേക്ക്  പ്രവേശിക്കുന്ന ഭാഗത്തു കനത്ത ഇരുട്ടാണ് . ഡ്രൈവറുടെ
ശ്രദ്ധയില്‍  യുവാവ് പെടാത്തതാണ്  അപകടത്തിന് കാരണമായത് .ഫയര്‍ ഫോഴ്‌സ്
ആംബുലന്‍സില്‍ മൃതദേഹം  ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി .
Related News