യു​പി​യി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് മ​ര​ണം

Web Desk
Posted on September 05, 2018, 12:50 pm

അ​ലി​ഗ​ഡ്: ബ​സു​ക​ള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരി​ക്കേ​റ്റു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.

അ​ലി​ഗ​ഡി​ല്‍ നി​ന്ന് ഫി​റോ​സാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും മ​റ്റൊ​രു​ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​ദ്രാ​ക് പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റവരെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച​രി​ക്കു​ക​യാ​ണ്.